സ്വര്‍ണ്ണക്കടത്ത് കേസ് - ജലീലിനെ എൻഐഎ ചോദ്യം ചെയ്യും

സ്വര്‍ണ്ണക്കടത്ത് കേസ്  -  ജലീലിനെ എൻഐഎ ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് ദിവസത്തിനകം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ചോദ്യം ചെയ്യും. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ മൊഴി രേഖപ്പെടുത്തും.

ഖുറാന്‍ വിതരണത്തിൻ്റെ മറവില്‍ സ്വര്‍ണ ക്കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചറിയാനാണ് അദ്ദേഹത്തെ ചോദ്യംചെയ്യുന്നത്. അതേസമയം കേസില്‍ ജലീലിൻ്റെ പേര് ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഇന്നലം വ്യക്തമാക്കിയിരുന്നു. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്‌സ്‌മെൻ്റ് മേധാവി എസ് കെ മിശ്ര പറഞ്ഞു. പ്രോട്ടോക്കോള്‍ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇ ഡി അറിയിച്ചു.