സർക്കാരിന് ആപ്പായി ബെവ്ക്യു: ആപ്പിന് ഇനിയും അനുമതിയില്ല, അടുത്ത ആഴ്ചയും സാധ്യത വിരളം

സർക്കാരിന് ആപ്പായി ബെവ്ക്യു: ആപ്പിന് ഇനിയും അനുമതിയില്ല, അടുത്ത ആഴ്ചയും സാധ്യത വിരളം

തിരുവനന്തപുരം: മദ്യ വില്‍പ്പനക്കുള്ള ബെവ്കോയുടെ ‘ബെവ് ക്യൂ’ ആപ്  സർക്കാരിന് ആപ്പടിച്ച അവസ്ഥയാലായി. ആപ്പിന് ഗൂഗിൾ ഇനിയും അനുമതി നൽകിയിട്ടില്ല. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാനുള്ള അപേക്ഷ ഗൂഗിൾ തള്ളിയിരുന്നു. പ്രാഥമികമായ ഗുണനിലവാരം പോലും ആപ്പിന് ഇല്ലെന്നാണ് ഗൂഗിൾ  നല്‍കുന്ന വിശദീകരണം. അതേസമയം, ഗൂഗീൾ ചോദിച്ച വിശദീകരണങ്ങൾക്ക് ആപ്പ് നിർമിക്കാൻ  ചുമതലപ്പെടുത്തിയ കമ്പനി മറുപടി നൽകി. എന്നിട്ടും ഗൂഗിൾ അനുമതി നകുന്നത് നീട്ടി കൊണ്ടു പോകുകയാണ്.

ആപ്പിൻറെ സാങ്കേതിക തികവിൽ ഗൂഗിളിന് ഇപ്പോഴും സംശയങ്ങൾ ബാക്കി.സാധാരണ ഗതിയിൽ 36 മണിക്കൂറിനകം അനുമതി ലഭിക്കേണ്ടതാണ്. എന്തു കൊണ്ടോ അതുണ്ടായില്ല. ഇതോടെ അടുത്ത ആഴ്ചയിൽ എന്നു മുതൽ ഓൺ ലൈൻ വില്പന തുടങ്ങാനാവുമെന്ന് അധികൃതർക്ക് പറ്റുന്നില്ല.സി.പി.എം അനുഭാവിയായ രജിത് രാമചന്ദ്രൻ ചീഫ് ടെക്നിക്കൽ ഓഫിസറും ഡയറക്ടറുമായ ‘ഫെയർ കോഡ്’ എന്ന കമ്പനിയെയാണ് ആപ്പ് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.  എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം.