ലൈഫ് മിഷന്‍;സുപ്രീം കോടതി അഭിഭാഷകൻ കെ വി വിശ്വനാഥൻ സർക്കാരിന് വേണ്ടി ഹാജരാകും

ലൈഫ് മിഷന്‍;സുപ്രീം കോടതി അഭിഭാഷകൻ കെ വി വിശ്വനാഥൻ സർക്കാരിന് വേണ്ടി ഹാജരാകും

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് എതിരായ ഹരജിയിൽ സർക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ എഎസ്ജിയുമായ കെ വി വിശ്വനാഥനാണ് സര്‍ക്കാരിനായി ഹാജരാകുന്നത്. ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് കെ വി വിശ്വനാഥൻ സർക്കാരിനായി വാദിക്കുക.

സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ലൈഫ് മിഷന്‍റെ ഇടപാട് വിദേശ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹർജി. വിദേശ ഏജന്‍സിയായ റെഡ് ക്രെസന്‍റും നിര്‍മാണക്കമ്പനിയായ യൂണിട്ടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം.