അറഫ സംഗമം തുടങ്ങി, 20 ലക്ഷം പേർപങ്കെടുത്തിരുന്ന ചടങ്ങിന് ഇത്തവണ 10000 തീർത്ഥാടകർ മാത്രം

അറഫ സംഗമം തുടങ്ങി, 20 ലക്ഷം  പേർപങ്കെടുത്തിരുന്ന ചടങ്ങിന് ഇത്തവണ  10000 തീർത്ഥാടകർ മാത്രം

ജിദ്ദ: ഹജ്ജ്  കർമങ്ങളിലെ സുപ്രധാനമായ അറഫ സംഗമം തുടങ്ങി.. 100ലധികം രാജ്യങ്ങളിൽ നിന്ന് 10000ത്തോളം തീർത്ഥാടകർ ചടങ്ങുകളിൽ പങ്കെടുത്തു. കൊറോണ മഹാമാരിയുടെ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടാണ് ഇത്തവണ ഹജ്ജ് കർമങ്ങൾ നടത്തുന്നത്. സാധാരണ 20 ലക്ഷത്തിലധികം പേർ സംഗമത്തിന് എത്താറുണ്ട്. 

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്വദേശികളും വിദേശികളുമായ 10000ൽ പരം തീർഥാടകരാണ് ഇത്തവണ​ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ സമ്മേളിക്കുന്നത്​. മലയാളികളടക്കം ഏതാനും  ഇന്ത്യക്കാരും സംഘത്തിലുണ്ട്​.

 വിശാലമായ മസ്​ജിദുന്നമീറയിലാണ്​ തീർഥാടകർ പ്രാർഥനാനിരതരായി കഴിഞ്ഞുകൂടുന്നത്​. സമൂഹ അകലം പാലിച്ചുള്ള ഇരിപ്പിടമാണ് പള്ളിക്കകത്ത് ഒരുക്കിയിരിക്കുന്നത്​.