36 ന്‍റെ നിറവില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍;  നയന്‍സിന് ആശംസകളുമായി വിക്കിയും സിനിമാലോകവും

36 ന്‍റെ നിറവില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍;  നയന്‍സിന് ആശംസകളുമായി വിക്കിയും സിനിമാലോകവും

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയ്ക്ക് ഇന്ന് മുപ്പത്തിയാറാം ജന്മദിനം. പ്രിയതാരത്തിന് ആശംസകളുമായി രംഗത്തുവന്നിരിക്കുകയാണ് കാമുകന്‍ വിഘ്‌നേശ് ശിവനും പിന്നെ സിനിമാലോകവും.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് തിരുവല്ലക്കാരി ഡയാന നയന്‍താരയായി സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി,തമിഴിലും തെലുങ്കിലും താരം തിളങ്ങി. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ സിനിമയിലെ താരരാജാക്കന്മാര്‍ക്കിടയില്‍ ലേഡി സൂപ്പര്‍ സ്റ്റാറായി നയന്‍സ് മാറി.

തന്റെ പ്രണയത്തിന് ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ ആശംസയറിയിച്ചിരിക്കുന്നത്.'ജന്മദിനാശംസകള്‍ തങ്കമേ... എപ്പോഴും പ്രചോദനം നിറഞ്ഞവളും അര്‍പ്പണബോധമുള്ളവളും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക, ഉയരങ്ങളിലേക്ക് പറക്കുക സന്തോഷവും സ്ഥിരമായ വിജയവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! ധാരാളം നല്ല കാര്യങ്ങളും അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേക്ക്' എന്നാണ് വിഗ്‌നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്.

നയന്‍സിനൊപ്പമുള്ള ചിത്രവും വിക്കി പങ്കുവച്ചിരുന്നു. ആരാധകരും സിനിമലോകവും ഒന്നടങ്കം താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നെത്തിയിട്ടുണ്ട്. നയന്‍സിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയയിലെത്തിയത്.