ഓരോ പരാതിയിലും പ്രത്യേകം കേസ്, പോപ്പുലര്‍ ബ്രാഞ്ചുകള്‍ അടച്ചു പൂട്ടണം;  ഹൈക്കോടതിയുടെ ഇടപെടല്‍

ഓരോ പരാതിയിലും പ്രത്യേകം കേസ്, പോപ്പുലര്‍ ബ്രാഞ്ചുകള്‍ അടച്ചു പൂട്ടണം;  ഹൈക്കോടതിയുടെ ഇടപെടല്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഓരോ പരാതിയിലും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. ഒറ്റ എഫ്‌ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം. സിബിഐക്ക് കൈമാറാനുളള തീരുമാനത്തിലെ തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പോപ്പുലര്‍ ഫിനാന്‍സിനെതിരെ 3200 ഓളം പരാതികള്‍ ലഭിച്ചെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്.പരാതികളുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഹെഡ് ഓഫീസ് പൂട്ടി മുദ്രവെക്കുകയും അഞ്ഞൂറോളം രേഖകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.