ഹോണ്ട ആക്ടീവയുടെ കുത്തക ഇടിഞ്ഞു , വില്പനയിൽ 50 ശതമാനം കുറവ്

ഹോണ്ട ആക്ടീവയുടെ കുത്തക ഇടിഞ്ഞു , വില്പനയിൽ 50 ശതമാനം കുറവ്

 രാജ്യത്തെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ആക്ടിവ. കഴിഞ്ഞ 19 വര്‍ഷങ്ങളായി ഇരു ചക്ര വാഹന വിപണിലെ മുടി ചൂട് മന്നനായി വാണിരുന്ന    വാഹനത്തിന് അടുത്തകാലത്തായി പ്രിയം അല്‍പ്പം കുറഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2020 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വന്നപ്പോഴാണ് ഹോണ്ട ആക്ടീവയുടെ അടിപതറിത്തുടങ്ങിയെന്ന് വ്യക്തമാകുന്നത്. ജൂലൈ മാസത്തില്‍ കമ്പനിക്ക് 51.21 ശതമാനം വില്‍പ്പന ഇടിവ് സംഭവിച്ചു എന്ന് കമ്പനിയുടെ വില്‍പ്പന കണക്കുകളെ ഉദ്ദരിച്ച് റഷ് ലൈന്‍, ഗാഡി വാഡി തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ഒന്നാം സ്ഥാനത്തു നിന്നും ആക്ടിവ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020 ജൂലൈ മാസത്തെ കണക്കുകള്‍ അനുസരിച്ച് ഒന്നും രണ്ടു സ്ഥാനങ്ങളില്‍ ഹീറോ സ്പ്ലെന്‍ഡര്‍, ഹീറോ എച്ച് എഫ് എന്നീ മോഡലുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആക്ടിവ ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ സ്‍കൂട്ടര്‍ വില്‍പ്പനയില്‍ ഇപ്പോഴും ആക്ടിവ തന്നെയാണ് ഒന്നാമത്. ടിവിഎസ് ജൂപ്പിറ്റര്‍, ഹോണ്ട ഡിയോ തുടങ്ങിയവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യമാണ് വില്‍പ്പനയെ പിന്നോട്ട് വലിക്കുന്നതെന്നും പ്രശ്‍നങ്ങള്‍ മാറുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാമെന്നുമുള്ള പ്രതീക്ഷയിലാണ്  കമ്പനി .