​​​​​​​ചുവപ്പു നിറത്തില്‍ രാജകുമാരിയായി ഭാവനയുടെ ഫോട്ടോ ഷൂട്ട്;  ഇൻസ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍

​​​​​​​ചുവപ്പു നിറത്തില്‍ രാജകുമാരിയായി ഭാവനയുടെ ഫോട്ടോ ഷൂട്ട്;  ഇൻസ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറല്‍

കന്നഡത്തിന്‍റെ മരുമകളായെങ്കിലും മലയാളികൾക്ക് ഇന്നും ഏറെ പ്രിയങ്കരിയായ നായികയാണ് ഭാവന. .ഭര്‍ത്താവും കന്നഡ നടനുമായ നവീനോടൊപ്പം ബംഗുളൂരുവിലാണ് ഭാവന ഇപ്പോള്‍ താമസം.വിവാഹശേഷം താരം സിനിമയില്‍ അത്ര സജീവമല്ല താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ  തന്‍റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ എത്താറുമുണ്ട്. .

ഭാവനയുടെ പുത്തന്‍ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള രാജകീയ വസ്ത്രമണിഞ്ഞ് രാജകുമാരിയെപ്പോലെ  പ്രൗഡിയോടെ നിൽക്കുന്ന താരത്തിന്‍റെ മനോഹരചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രമുഖ താരങ്ങളടക്കം  നിരവധിപ്പേരാണ് ഇതിനോടകം ചിത്രങ്ങളോട് പ്രതികരിച്ചത്.

'ഓരോ പെണ്‍കുട്ടിയുടേയും ഉള്ളിലെ രാജകുമാരിയെ ആഘോഷിക്കൂ,' എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.