കശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു

കശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു. രജൗരി മേഖലയില്‍ ഇന്നലെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടത്തിയ ഷെൽ ആക്രമണത്തിലാണ്  കൊല്ലം കടയ്ക്കല്‍ സ്വദേശി അനീഷ് തോമസ് വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 യോടെയായിരുന്നു പാക് പ്രകോപനം.

സംഭവത്തില്‍ ഒരു മേജര്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  ഇന്ന് രാവിലെയാണ് അനീഷ് തോമസ്അന്ത്യശ്വാസം വലിച്ചത് . ജമ്മു കശ്മീരിലെ രജൗരി  മേഖലയില്‍ ഇന്നലെയായിരുന്നു പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്.

പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് ഇന്ത്യ വ്യക്തമാക്കി. അനീഷ് തോമസ് ഈ മാസം 25 ന് നാട്ടിലേക്ക് അവധിക്ക് വരാനിരിക്കുമ്പോളാണ്  ദുര്യോഗമുണ്ടായത്.