സിഡ്നി ടെസ്റ്റ്; മികച്ചഫോമിൽ ഇന്ത്യൻ ബൗളർമാർ; ഓസ്ട്രേലിയ 338 ന് പുറത്ത്

സിഡ്നി: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയെ തളച്ച് ഇന്ത്യൻ ബൗളർമാർ. രണ്ടാം ദിനം മികച്ച സ്കോറിലേക്ക് കുതിച്ച ഓസ്ട്രേലിയ 338ന് പുറത്താകുകയായിരുന്നു. . സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെയും ( 226 പന്തില്‍ 131) 91 റണ്‍സ് നേടിയ ലാബുഷെയ്ന്റെയും മികവിലാണ് ഓസ്ട്രേലിയ 105.4 ഓവറില്‍ 338 റൺസ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ചായ സമയത്തിന് ശേഷം ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 18 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 50 റണ്‍സ് നേടിക്കഴിഞ്ഞിരുന്നു..
നേരത്തെ 2 വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന നിലയിലാണ് രണ്ടാം ദിനം ഓസീസ് ടീം ബാറ്റിംഗ് ആരംഭിച്ചത്. സ്കോര്‍ 338ല്‍ നില്‍ക്കെ സെഞ്ച്വറി നേടിയ സ്മിത്തും പുറത്തായതോടെ ഓസ്ട്രേലിയന്‍ പോരാട്ടം അവസാനിച്ചു.
മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാരും സ്പിന്നര്‍മാരുമാണ് രണ്ടാം ദിനം ഓസ്ട്രേലിയയെ പിടിച്ചു കെട്ടിയത്.. 18 ഓവറില്‍ 62 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് തിളങ്ങിയത്. നവ്ദീപ് സെയ്നിയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജ് ഒരുവിക്കറ്റും വീഴ്ത്തി.