മൂന്നാം ടെസ്റ്റില്‍ ഇന്ത്യ സമനില പിടിച്ചു.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ സമനില പിടിച്ചു.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ  സമനില പിടിച്ചു. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് കളി സമനിലയാക്കിയത്. 97 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ചേതേശ്വര്‍ പൂജാര (77), രോഹിത് ശര്‍മ്മ (52) എന്നിവരും തിളങ്ങി. ഇവര്‍ക്കെല്ലാം ഉപരി ആറാം വിക്കറ്റില്‍ അശ്വിന്‍-വിഹാരി സഖ്യം നടത്തിയ ചെറുത്തുനില്പിൻ്റെ പേരിലാണ് ഈ ടെസ്റ്റ് ഓര്‍മ്മിക്കപ്പെടുക. 43.4 ഓവറുകളാണ് ഈ സഖ്യം അതിജീവിച്ചത്. 62 റണ്‍സിൻ്റെ കൂട്ടുകെട്ടും ഇവര്‍ ഉയര്‍ത്തി. അശ്വിന്‍ 39ഉം വിഹാരി 23ഉം റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

72 വര്‍ഷത്തെ ചരിത്രം തിരുത്തി ഋഷഭ് പന്ത്- ചേതേശ്വര്‍ പൂജാര കൂട്ടുകെട്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് പന്ത്-പൂജാര സഖ്യം തിരുത്തിയത്. 148 റണ്‍സാണ് പൂജാര-പന്ത് സഖ്യം നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 1948-49 സമയത്ത് റുസി മോദി-വിജയ് ഹസാരെ എന്നിവര്‍ ചേര്‍ന്ന് നേടിയ 139 റണ്‍സാണ് പഴങ്കഥയായത്. മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ഈ റെക്കോര്‍ഡ് പിറന്നത്. 122 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ദിലിപ് വെങ്സാര്‍ക്കര്‍- യശ്പാല്‍ ശര്‍മ്മ സഖ്യമാണ് രണ്ടാമത്. 1979-80 കാലഘട്ടത്തില്‍ പാകിസ്താനെതിരെ ഡല്‍ഹിയിലായിരുന്നു ഈ റെക്കോര്‍ഡ് പിറന്നത്.