അശോക് ലെയ്ലന്‍ഡിന് വില്പനയില്‍ ആഗോളതലത്തില്‍ വന്‍ ഇടിവ്

 അശോക് ലെയ്ലന്‍ഡിന് വില്പനയില്‍ ആഗോളതലത്തില്‍ വന്‍ ഇടിവ്

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളില്‍ ഒരാളാണ് ഹിന്ദുജ ഗ്രൂപ്പിന്റെ മുന്‍നിരയിലുള്ള അശോക് ലെയ്ലന്‍ഡ്, ആഗോളതലത്തില്‍ ബസുകളുടെയും ട്രക്കുകളുടെയും ഏറ്റവും വലിയ നിര്‍മ്മാതാക്കള്‍ കൂടിയാണിവര്‍. എന്നാല്‍ 2020 ഫെബ്രുവരിയിലെ മൊത്തം വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ലെയ്‌ലന്‍ഡിന്റെ സ്ഥിതി മോശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഫെബ്രുവരിയില്‍ 18,245 യൂണിറ്റ് വാഹനങ്ങള്‍ വിറ്റിരുന്ന സ്ഥാനത്ത് 11,475 യൂണിറ്റ് മാത്രമാണ് 2020 ഫെബ്രുവരിയില്‍ കമ്പനിക്ക് വില്‍ക്കാനായത്. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനമാണ് ഇടിവ്.  കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2019 ഫെബ്രുവരിയില്‍ 17,352 യൂണിറ്റില്‍ നിന്ന് 2020 ഫെബ്രുവരിയില്‍ 39 ശതമാനം കുറഞ്ഞ് 10,612 യൂണിറ്റായി. കമ്പനിയുടെ മൊത്തം വില്‍പ്പന 2020 ജനുവരിയില്‍ 11,850 യൂണിറ്റുകളോടെ 3.16 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

ഏകീകൃത അടിസ്ഥാനത്തില്‍ കമ്പനിയുടെ അറ്റാദായം 93.3 ശതമാനം ഇടിഞ്ഞ് 26.79 കോടി രൂപയായി. അറ്റവില്‍പ്പനയില്‍ 30.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 ഡിസംബര്‍ മൂന്നിനെ അപേക്ഷിച്ച് 2019 ഡിസംബര്‍ മൂന്നിന് 5148.15 കോടി രൂപയായി. അതേസമയം വിലപേശലില്‍ അശോക് ലെയ്ലാന്‍ഡിന്റെ ഓഹരികള്‍ 5.37 ശതമാനം ഉയര്‍ന്ന് 73.60 രൂപയായി. നാല് സെഷനുകളിലായി 17.77 ശതമാനം ഇടിഞ്ഞ് വെള്ളിയാഴ്ച (ഫെബ്രുവരി 28) 69.85 രൂപ ആയിരുന്നു. 2020 ഫെബ്രുവരി 24 ന് രേഖപ്പെടുത്തിയ 84.95 രൂപയില്‍ നിന്നാണ് കുത്തനെയുളള ഈ ഇടിവ്.