സോണിയ വിളിച്ച യോഗത്തിൽ അഖിലേഷും മായാവതിയും കെജ്രിവാളും പങ്കെടുക്കില്ല.

സോണിയ വിളിച്ച യോഗത്തിൽ അഖിലേഷും മായാവതിയും കെജ്രിവാളും പങ്കെടുക്കില്ല.

ന്യുഡെൽഹി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് എസ്പി, ബിഎസ് പി, ആം ആദ്മി പാർട്ടി എസ്സിവയുടെ നേതാക്കൾ പങ്കെടുക്കില്ല.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ, ഝാർഖണ്ഡ്​ മുഖ്യമന്ത്രി സോറൺ, ഡിഎംകെ നേതാവ് സ്റ്റാലിൻ, ഇടതു പാർട്ടി നേതാക്കൾ യുപിഎ ഘടക കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.

മഹാമാരിയും മഹാപലായനവുമാണ്  ചർച്ചാവിഷയം. ശിവസേന യോഗത്തിൽ പങ്കെടുക്കും. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം നടക്കുക..വൈകീട്ട്​ മൂന്ന്​ മണിക്ക്​  ചേരുന്ന യോഗത്തിൽ എ.ഐ.സി.സി ഇടക്കാല പ്രസിഡൻറ്​ സോണിയ ഗാന്ധിയാണ് അധ്യക്ഷ .