അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണം; ആവശ്യവുമായി തമിഴ് നിർമാതാക്കളുടെ സംഘടന

അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണം; ആവശ്യവുമായി തമിഴ് നിർമാതാക്കളുടെ സംഘടന

ചെന്നൈ: അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് തമിഴ് സിനിമാ നിർമ്മാതാക്കളുടെ സംഘടന. പത്ത് ലക്ഷത്തിൽ കൂടുതൽ പ്രതിഫലം പറ്റുന്നവർ 30 ശതമാനം കുറയ്ക്കാൻ തയ്യാറാകണമെന്നാണ് നിർമ്മാതാക്കൾ ആവശ്യപ്പെടുന്നത്. കൊവിഡ് സാഹചര്യത്തിൽ തമിഴ് സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് നിർമ്മാതാക്കളുടെ സംഘടന പറയുന്നു.