ഭാര്യക്ക് എന്നെ സംശയം:കാരണം ഗൂഗിള്‍;ഗൂഗിളിനെതിരെ പൊലീസില്‍ പരാതി നല്‍കി

ഭാര്യക്ക് എന്നെ സംശയം:കാരണം ഗൂഗിള്‍;ഗൂഗിളിനെതിരെ പൊലീസില്‍ പരാതി നല്‍കി

ചെന്നൈ: താന്‍ പോകാത്ത സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പ് ടൈംലൈനില്‍ കാണിക്കുന്നതായി ആരോപിച്ച് തമിഴ്നാട് സ്വദേശി പൊലീസില്‍ പരാതി നല്‍കി. മയിലാടുതുറൈയിലെ ലാല്‍ ബഹാദൂര്‍ നഗറില്‍ താമസിക്കുന്ന ആര്‍. ചന്ദ്രശേഖരനാണ് ഗൂഗിളിനെതിരെ പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്.

തെറ്റായ വിവരങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്നതെന്നും ഇത് കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും ചന്ദ്രശേഖരന്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തിയ  ചന്ദ്രശേഖരന്‍ മൊബൈല്‍ ഫോണ്‍ ഭാര്യയ്ക്ക് നല്‍കി. പിന്നാലെ ഫോണ്‍ പരിശോധിച്ച ഭാര്യ ഗൂഗിള്‍ മാപ്പിലെ ടൈംലൈന്‍ പരിശോധിക്കുകയും ചെയ്തു. 

താന്‍ പോകാത്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് കാണിച്ചതെന്നും ഇത് ഭാര്യയില്‍ സംശയം ജനിപ്പിച്ചെന്നും പരാതിക്കാരന്‍ പറയുന്നു. അതേസമയം, ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.