രണ്ട് മിനിറ്റിൽ രണ്ട് ലക്ഷം; ഇൻസ്റ്റന്‍റ് വായ്പയുമായി പേടിഎം

രണ്ട് മിനിറ്റിൽ രണ്ട് ലക്ഷം; ഇൻസ്റ്റന്‍റ്   വായ്പയുമായി പേടിഎം

ദില്ലി: ഉപയോക്താക്കൾക്ക് പുതിയ ഓഫറുമായി ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഫിനാൻസ് പ്ലാറ്റ്ഫോമായ പേടിഎം. 1 ദശലക്ഷം ഉപഭോക്താക്കൾക്ക് വായ്പാ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇൻസ്റ്റന്റ് വായ്പയാണ് അവതരിപ്പിച്ചിട്ടുള്ളത്. വർഷം മുഴുവനം 24 മണിക്കൂർ സമയവും ലഭ്യമാകുന്ന തരത്തിലാണ് വായ്പ സജ്ജീകരിച്ചിട്ടുള്ളത്. ഈ സേവനം പേടിഎം ഉപയോക്താക്കളെ 2 മിനിറ്റിനുള്ളിൽ വായ്പ നേടാനും സഹായിക്കുന്നു. പൊതു അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് പേടിഎം അറിയിപ്പിൽ പറഞ്ഞു.