ടെെം മാഗസിന്‍റെ ആദ്യ നൂറിൽ  ഇടം പിടിച്ച്  മോദി; പക്ഷെ  മാഗസിൻ പുറത്തുവിട്ടത് അത്ര നല്ല കാര്യങ്ങളല്ല

ടെെം മാഗസിന്‍റെ ആദ്യ നൂറിൽ  ഇടം പിടിച്ച്  മോദി; പക്ഷെ  മാഗസിൻ പുറത്തുവിട്ടത് അത്ര നല്ല കാര്യങ്ങളല്ല

ടെെം മാ​ഗസിൻ പുറത്ത് വിട്ട ലോകത്തെ സ്വാധീനിച്ച നൂറ് പേരില്‍ ഇന്ത്യൻ‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചത് ചർച്ചയായിരുന്നു. മോദിക്ക് ലോകത്തിന്‍റെ അം​ഗീകാരം എന്ന നിലയിലാണ് ടെെം മാ​ഗസിന്‍റെ പട്ടികയെ കുറിച്ച് പ്രചരിച്ച വാർത്ത. എന്നാൽ മോദി നൂറ് പേരുടെ പട്ടികയിൽ ഇടം പിടിച്ചതിനെ കുറിച്ച് ടെെം മാഗസിന്‍ പറഞ്ഞു വെക്കുന്നത് അത്ര നല്ല കാര്യങ്ങളല്ല എന്നതാണ് സത്യം.

 

"ജനാധിപത്യത്തിന്റെ താക്കോൽ വാസ്തവത്തിൽ സ്വതന്ത്ര തിരഞ്ഞെടുപ്പുകളല്ല. ആർക്കാണ് കൂടുതൽ വോട്ട് ലഭിച്ചു എന്നത് മാത്രമാണ് അതിന് അടിസ്ഥാനം. വിജയിക്ക് വോട്ട് ചെയ്യാത്തവരുടെ അവകാശങ്ങങ്ങൾ വളരെ പ്രധാനപ്പെട്ട കാര്യമാണ് . ഏഴ് പതിറ്റാണ്ടിലേറെയായി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. 1.3 ബില്യൺ ജനസംഖ്യയിൽ ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, മറ്റ് മതവിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവരെല്ലാവരും ഒരുമിച്ച് ഇന്ത്യയെ സ്വന്തം രാജ്യം എന്ന് വിളിക്കുന്നത് കൊണ്ടാണ് , ദലൈലാമ “ഐക്യത്തിന്റെയും സ്ഥിരതയുടെയും ഒരു ഉദാഹരണം” എന്ന് പ്രശംസിച്ചത്.

അതെല്ലാം നരേന്ദ്ര മോദി സംശയത്തിലാക്കി. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരും ഇന്ത്യയിലെ 80% വരുന്ന ഹിന്ദു മതത്തിൽ നിന്നുള്ളവരാണെങ്കിലും മോഡി മാത്രമാണ് ഹിന്ദുക്കളല്ലാതെ വേറെ ആരും വിഷയമല്ല എന്ന രീതിയിൽ ഭരിക്കുന്നത്. രാജ്യത്തെ ശക്തിപ്പെടുത്തും എന്നുള്ള ജനകീയ വാഗ്ദാനത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്‍റെ ഹിന്ദു-ദേശീയവാദിയായ ഭാരതീയ ജനതാ പാർട്ടി ഇന്ത്യയിലെ മുസ്ലിങ്ങളെ പ്രത്യേകം ലക്‌ഷ്യം വച്ചുകൊണ്ട് രാജ്യത്തിന്‍റെ ബഹുസ്വരതയെ തള്ളിക്കളഞ്ഞു. കൊറോണ പോലുള്ള മഹാമാരികൾ പോലും തങ്ങളോടുള്ള വിയോജിപ്പുകൾ തടയുന്നതിനുള്ള ഒരു ഭാവമായി മാറി. ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ ജനാധിപത്യം  ഇപ്പോൾ നിഴലിൽ വീണിരിക്കുകയാണ്."