സമിതിയെ അംഗീകരിക്കില്ല,സമിതിക്ക് മുമ്പാകെ ഹാജരാകില്ല;കര്‍ഷക യൂണിയന്

ദില്ലി: വിവാദ കാര്‍ഷിക നിമയങ്ങള്‍ സംബന്ധിച്ച് പഠിക്കാനും കര്‍ഷകരുമായി ചര്‍ച്ച നടത്താനും സുപ്രീംകോടതി നിയോഗിച്ച സമിതിയെ തള്ളി കര്‍ഷകര്‍. സമരത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് അവര്‍ അറിയിച്ചു. സുപ്രീംകോടതി നിയോഗിച്ച സമിതിയെ അംഗീകരിക്കില്ല. സമിതിക്ക് മുമ്പാകെ ഹാജരാകേണ്ടെന്നാണ് തീരുമാനം. സമരം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു. സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് കര്‍ഷരുടെ തീരുമാനം. സമിതിയെ അംഗീകരിക്കുകയോ അവരുമായി ചര്‍ച്ച നടത്തുകയോ ചെയ്യില്ല. കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവര്‍ സമതിയിലുണ്ടെന്നും സമരക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍ അനുകൂലികളെയാണ് സമിതി അംഗങ്ങളായി ഉള്‍പ്പെടുത്തിയത്. നിയമത്തെ ന്യായീകരിക്കുന്നവരാണ് അവര്‍ എന്ന് പഞ്ചാബിലെ കര്‍ഷക യൂണിയന് അറിയിച്ചു. പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും സമരക്കാര്‍ അറിയിച്ചു. സുപ്രീംകോടതി വഴി സര്‍ക്കാര്‍ ഒരു സമിതി കൊണ്ടുവരികയാണ്. ശ്രദ്ധ തിരിക്കുകയാണ് ഈ സമിതിയുടെ ലക്ഷ്യം. ഇനി സമിതിയിലെ അംഗങ്ങളെ മാറ്റിയാലും ഞങ്ങള്‍ സഹകരിക്കില്ല. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. നിമയം റദ്ദാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അതല്ലാത്ത മറ്റൊരു തീരുമാനങ്ങളും അംഗീകരിക്കില്ല.