സമാധാന നൊബേല്‍ പുരസ്കാരത്തിന് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു

സമാധാന നൊബേല്‍ പുരസ്കാരത്തിന് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദേശം ചെയ്തു

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടാം തവണയാണ് യു.എസ് പ്രസിഡന്റിനെ ഈ പുരസ്‌കാരത്തിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാന്‍ ഒട്ടനവധി പേര്‍ക്ക് സാധിക്കും. എം.പിമാര്‍ക്കും ഗവണ്‍മെന്റ് പ്രതിനിധികള്‍ക്കും സര്‍കാലാശാല പ്രൊഫസര്‍മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും നാമനിര്‍ദേശം നല്‍കാവുന്നതാണ്.