തൊഴില്‍ നഷ്ടപ്പെട്ട 100 മലയാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ് നല്‍കും; നവോദയ സാംസ്‌കാരിക വേദി

തൊഴില്‍ നഷ്ടപ്പെട്ട 100 മലയാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ് നല്‍കും; നവോദയ സാംസ്‌കാരിക വേദി

ദമ്മാം: കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയില്‍പ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി സൗദിയിലെ സാംസ്‌കാരിക കൂട്ടായ്മ. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട 100 മലയാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റാണ് ദമ്മാമിലെ നവോദയ സാംസ്‌കാരിക വേദി നല്‍കുന്നത്. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്ന പ്രവാസികളുടെ അഭ്യര്‍ത്ഥന സര്‍ക്കാര്‍ മുഖവിലക്കെടുക്കാത്ത സാഹചര്യത്തിലാണ് പ്രവാസികളെ സഹായിക്കാന്‍ നവോദയ സാംസ്‌കാരിക വേദി രംഗത്തെത്തിയത്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങിയ ശേഷമായിരിക്കും അര്‍ഹരായവരെ കണ്ടെത്തി നാട്ടിലെത്തിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.