മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം;കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത് 49 റൺസിന്

മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം;കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത് 49 റൺസിന്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം. 49 റൺസിനാണ് കൊല്‍ക്കത്തയെ മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ ആയുള്ളൂ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത്.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജയിക്കുമെന്ന പ്രതീതിയുണ്ടാക്കാന്‍ കൊല്‍ക്കത്തക്ക് കഴിഞ്ഞില്ല. മുംബൈക്കായി എറിഞ്ഞവരെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചതോടെ വിജയം എളുപ്പമായി. ബുംറ, ബോള്‍ട്ട്, ജെയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. രോഹിത് ശര്‍മയുടെ അർധസെഞ്ച്വറി വീര്യത്തിലാണ് മുംബൈ ഈ ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കിയത്.