അമേരിക്കയില്‍ സായുധ കലാപത്തിന് നീക്കം; എഫ്ബിഐ 

അമേരിക്കയില്‍ സായുധ കലാപത്തിന്  നീക്കം; എഫ്ബിഐ 

വാഷിങ്ടണ്‍: ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും മുമ്പ് അമേരിക്കയില്‍ സായുധ കലാപത്തിന് നീക്കം. തോറ്റ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ രഹസ്യനീക്കം നടത്തുന്നു എന്ന് വിവരം. അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചു. അവര്‍ എല്ലാ സംസ്ഥാനങ്ങളിലും  വിവരം കൈമാറി.രാജ്യം മൊത്തം കലാപം സൃഷ്ടിക്കാനാണ് ട്രംപ് അനുകൂലികളുടെ നീക്കം.അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കാനാണ് ഗൂഢശ്രമം നടക്കുന്നത്. 50 സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാനാണ് ശ്രമം. വ്യാപകമായ അക്രമത്തിലേക്ക് ഇത് നയിച്ചേക്കാമെന്ന് എഫ്ബിഐ സംശയിക്കുന്നു. അവര്‍ ലഭ്യമായ വിവരങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൈമാറി എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന വേളയില്‍ രാജ്യത്തെ പ്രധാന ഓഫീസുകള്‍ ഇവര്‍ കൈയ്യടക്കും. ഒരു സംഘം ഇതിനായി ശ്രമം നടത്തുന്നുവെന്ന് എഫ്ബിഐക്ക് വിവരം ലഭിച്ചു.ജനുവരി 16ന്  സായുധ സംഘം വാഷിങ്ടണ്‍ ഡിസിയിലേക്ക് യാത്ര ചെയ്യും. ട്രംപിനെതിരായ നീക്കങ്ങള്‍ ആരംഭിക്കുന്ന വേളയില്‍ ഇവര്‍ കലാപം തുടങ്ങുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മന്ദിരങ്ങള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ലോകത്തെ ഏറ്റവും സുരക്ഷതമെന്ന് കരുതുന്ന അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് പതിനായിരങ്ങള്‍ ഇരച്ചുകയറിയപ്പോള്‍ പോലീസിന് നിയന്ത്രിക്കാനായില്ല.

 ജനുവരി 20നാണ് ബൈഡന്‍ അധികാരമേല്‍ക്കുക. 16 മുതല്‍ കലാപ സാധ്യതയുണ്ട്. വാഷിങ്ടണ്‍ ഡിസിയില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടേക്ക് 15000 സൈനികരെ അയക്കാന്‍ നാഷണല്‍ ഗാര്‍ഡ് തീരുമാനിച്ചു. വാഷിങ്ടണിലെ സ്മാരകത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കും.