ഐഫോണ്‍ എസ്ഇ 2020 ഇന്ത്യയില്‍

ഐഫോണ്‍ എസ്ഇ 2020 ഇന്ത്യയില്‍

ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ എസ്ഇ 2020 ബുധനാഴ്ചമുതല്‍ രാജ്യത്ത് ലഭ്യമാകും. വിലക്കിഴിവോടെ ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് വില്പന. 

64 ജി.ബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 42,500 രൂപയാണ് വില. 128 ജി.ബിയുള്ളതിന് 47,800 രൂപയും 256 ജി.ബി സ്റ്റോറേജ് ശേഷിയുള്ളതിന് 58,300 രൂപയുമാണ് വില. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തുന്നത്. 

 

ഓഫറുകള്‍


എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയുള്ളവര്‍ക്ക് ഓഫര്‍ ലഭിക്കും. ക്രഡിറ്റ് കാര്‍ഡുവഴി വാങ്ങിയാല്‍ 3,600 രൂപയാണ് കിഴിവ് ലഭിക്കുക. അതുപ്രകാരം അടിസ്ഥാന മോഡലിന് 38,900 രൂപയാണ് നല്‍കേണ്ടിവരിക. ഇഎംഐ വഴി വാങ്ങുന്നവര്‍ക്കും ഓഫര്‍ ലഭ്യമാണ്. 

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 1,500 രൂപയാണ് കുറവ് ലഭിക്കുക. മെയ് 20 ഉച്ചയ്ക്ക് 12 മുതല്‍ ജൂണ്‍ 30 വരെയാണ് ഈ ഓഫര്‍. ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ അഞ്ച് ശതമാനം കാഷ്ബാക്കായിരിക്കും ലഭിക്കുക.

 

സവിശേഷതകള്‍


ട്രു ടോണ്‍ സാങ്കേതിക വിദ്യയുള്ള 4.7 ഇഞ്ച് റെറ്റിന ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. ഐഫോണ്‍ 11 സീരീസില്‍ ഉപയോഗിച്ചിരിക്കുന്ന എ 13 ബയോണിക് ചിപ്‌സെറ്റാണ് പുതിയ ഫോണിലുമുള്ളത്. 

പിഡിഎഫും ഒഐഎസുംഉള്ള 12 മെഗാപിക്‌സല്‍ പിന്‍ക്യമാറയും 7 മെഗാ പിക്‌സല്‍ ഉള്ള എച്ച്ഡിആര്‍ എനേബിള്‍ഡ് ഷൂട്ടറുമാണ് ഫോണിലുള്ളത്. 4 കെ വീഡിയോ റെക്കോഡ് ചെയ്യാന്‍ സൗകര്യമുണ്ട്