ഇസ്രയേലും പ്രമുഖ അറബ് രാജ്യങ്ങളായ യുഎഇയും ബഹ്‌റൈനും തമ്മിൽ സമാധാന കരാര്‍ ഒപ്പിട്ടു

ഇസ്രയേലും പ്രമുഖ അറബ് രാജ്യങ്ങളായ യുഎഇയും ബഹ്‌റൈനും തമ്മിൽ സമാധാന കരാര്‍ ഒപ്പിട്ടു

വാഷിങ്ടണ്‍: ഇസ്രയേലും പ്രമുഖ അറബ് രാജ്യങ്ങളായ യുഎഇയും ബഹ്‌റൈനും തമ്മിൽ സമാധാന കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വച്ചാണ് മൂന്ന് രാഷ്ട്രങ്ങളും തമ്മില്‍ സമാധാന കരാറില്‍ ഒപ്പു വെച്ചത്.

ഇസ്രായേലിനെ പ്രതിനിധീകരിച്ച്‌ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് കരാര്‍ ഒപ്പിടാന്‍ എത്തിയത്. എന്നാല്‍, അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത് വിദേശകാര്യ മന്ത്രിമാരായിരുന്നു. ദശാബ്ദങ്ങളുടെ കുടിപ്പക മറന്നുകൊണ്ട് സമാധാനത്തിന്‍റെ പ്രതീക്ഷ നല്‍കി ഒപ്പിട്ട ഉടമ്പടിക്ക് 'അബ്രഹാം ഉടമ്പടി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഐതിഹാസിക കരാർ എന്ന് വിളിക്കാൻ മാത്രം കേമമൊന്നുമല്ല അബ്രഹാം കരാർ എന്ന് വിലയിരുത്തപ്പെടുന്നു. ഇരു അറബ് രാജ്യങ്ങളുമായി ഇസ്രായേൽ യുദ്ധം നടത്തിയിട്ടില്ല. വാണിജ്യ, നയതന്ത്ര മേഖലകളിൽ പിൻവാതിൽ ബന്ധങ്ങൾ മൂന്നു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്നു.

എല്ലാറ്റിനുമുപരിയായി ട്രംപിന് നോബേൽ ലഭിക്കാനുള്ള സാധ്യത വിരളമാണെന്നും വിലയിരുത്തപ്പെടുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു നോബേൽ തരപ്പെടുകയാണ് ട്രംപിൻ്റെ ലക്ഷ്യം

ഈജിപ്തും ജോര്‍ദാനും ഇസ്രായേലുമായി മുമ്പേ  നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെയാണ് രണ്ട് പ്രധാന അറബ് സാമ്രാജ്യങ്ങള്‍ ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുമെന്ന് കരുതപ്പെടുന്നു..