ജേക്കബ് ബ്ലേക്കിന് ​ വെടിയേറ്റ സംഭവം, രൂക്ഷമായി പ്രതികരിച്ച്   അമേരിക്കന്‍ കായിക ലോകം

ജേക്കബ് ബ്ലേക്കിന് ​ വെടിയേറ്റ സംഭവം, രൂക്ഷമായി പ്രതികരിച്ച്   അമേരിക്കന്‍ കായിക ലോകം

വാഷിംഗ്ടണ്‍: ​കറുത്തവര്‍ഗക്കാരൻ ജേക്കബ് ബ്ലേക്കിന് ​ വെടിയേറ്റ സംഭവത്തില്‍ പ്രതിഷേധം  അമേരിക്കന്‍ കായിക ലോകത്തേക്കും ​ വ്യാപിച്ചു. ജേക്കബ് ബ്ലേക്ക്.  എന്ന 29 കാരനെയാണ്​ വിന്‍കോസിന്‍ പൊലീസ്​ വെടിവച്ചു മാരകമായി പരിക്കേല്പിച്ചത്.​. അദ്ദേഹത്തിന്‍റെ മൂന്ന്​ മക്കളുടെ മുന്നിൽ വച്ചാണ് പൊലീസ്​ വെടിവച്ചത്.​.

 വംശീയ അനീതിക്കെതിരെ കായികതാരങ്ങള്‍ പ്രതിഷേധ പ്രകടനങ്ങളും ബഹിഷ്കരണങ്ങളും നടത്തി. മൂന്ന് എന്‍.‌ബി.‌എ പ്ലേ-ഓഫ് ഗെയിമുകള്‍, രണ്ട് മേജര്‍ ലീഗ് ബേസ്ബോള്‍ മത്സരങ്ങള്‍, മൂന്ന് ഡബ്ല്യുഎന്‍‌ബി‌എ മത്സരങ്ങള്‍, അഞ്ച് മേജര്‍ ലീഗ് സോക്കര്‍ ഗെയിമുകള്‍ എന്നിവ പ്രതിഷേധത്തെതുടര്‍ന്ന്​ മാറ്റിവച്ചു.

ആറ് എന്‍‌ബി‌എ ടീമുകളില്‍ നിന്നുള്ള കളിക്കാര്‍ ശക്​തമായ പ്രതിഷേധവുമായി രംഗത്തുണ്ട്​. ടെന്നീസ് താരം നവോമി ഒസാക്ക വ്യാഴാഴ്ച നടക്കാനിരുന്ന ന്യൂയോര്‍ക്ക്​ വെസ്റ്റേണ്‍ ആന്‍ഡ്​ സതേണ്‍ ഓപ്പണ്‍ സെമി ഫൈനലില്‍ നിന്ന് പിന്മാറി. 'ഞാന്‍ ഒരു കായികതാരമാകുന്നതിന് മുന്വ് ഒരു കറുത്ത സ്ത്രീയാണ്'എന്ന് അവര്‍ പറഞ്ഞു. ജപ്പാനെ പ്രതിനിധീകരിച്ചാണ്​ ഒസാക്ക മത്സരിക്കുന്നതെങ്കിലും അവര്‍ ജനിച്ച്‌​ വളര്‍ന്നത്​ ലോസ് ഏഞ്ചല്‍സിലാണ്​.

അമേരിക്കയിലെ മേജര്‍ ലീഗ്​ സോക്കറില്‍ നിരവധി ടീമുകള്‍ ബ്ലേക്കിന്​ ​െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ മത്സരങ്ങളില്‍ നിന്ന്​ പിന്മാറി. അറ്റ്ലാന്റ യുണൈറ്റഡ്, ഇന്‍റര്‍ മിയാമി, എഫ്‌സി ഡാളസ്, കൊളറാഡോ, പോര്‍ട്ട്‌ലാന്‍റ്​, സാന്‍ ജോസ്, റിയല്‍ സാള്‍ട്ട് ലേക്ക്, എല്‍‌എഫ്‌സി, എല്‍‌എ ഗാലക്സി, സിയാറ്റില്‍ എന്നീ ടീമുകള്‍ ഇത്തരത്തില്‍ പിന്മാറിയവരില്‍പെടുന്നു