ജഗതി ശ്രീകുമാറിന് സംസാര ശേഷി തിരിച്ചു കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് മകൻ

ജഗതി ശ്രീകുമാറിന് സംസാര ശേഷി തിരിച്ചു കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് മകൻ

തിരുവനന്തപുരം - ജഗതി ശ്രീകുമാറിന് സംസാര ശേഷി തിരിച്ചു കിട്ടാനുള്ള സാധ്യത ഉണ്ടെന്ന് മകൻ രാജ്  കുമാർ.ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ് കുമാർ ഈ സന്തോഷവിവരം പങ്കുവച്ചത്. ഒരു അത്ഭുതം സംഭവിച്ച്‌ പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി അഭിമുഖത്തില്‍ രാജ് കുമാര്‍ വ്യക്തമാക്കുന്നു.

'ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവര്‍ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച്‌ പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളോട് പറയാറുണ്ട്. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. മുന്വത്തേക്കാള്‍ പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നില്‍ തിരിച്ചുവരാന്‍ കഴിഞ്ഞതിൻ്റെ സന്തോഷവുമുണ്ട്'. ജഗതി ശ്രീകുമാര്‍ വർഷങ്ങൾക്കു  ശേഷം ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു.