ആമസോണ്‍ ഉടമ ബെസോസ് ലോക മുതലാളി

ആമസോണ്‍ ഉടമ ബെസോസ് ലോക മുതലാളി

കോവിഡിനെ തോല്‍പ്പിച്ച് ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്‍റെ സമ്പത്ത് 20,000 കോടി ഡോളര്‍ പിന്നിട്ടു. ഈ നേട്ടത്തില്‍ എത്തുന്ന ലോകത്തിലെ ആദ്യത്തെ സമ്പന്നനാണ് ബെസോസ്. ആമസോണ്‍ ഓഹരികള്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ നടത്തിയ വന്‍ മുന്നേറ്റമാണ് ബിസോസിന് തുണയായത് ആമസോണ്‍ ഓഹരിയുടെ വില 3,423 ഡോളറാണ് ഇപ്പോള്‍. ഇത് പ്രകാരം വ്യാഴാഴ്ച ബിസോസിന്റെ സമ്പത്തിന്റെ മൂല്യം 20,460 കോടി ഡോളര്‍ വരും എന്നാണ് കണക്ക്.

ബിസോസ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്‍റെ ആസ്തി 11,610 കോടി ആമേരിക്കന്‍ ഡോളറാണ്. 1994ലാണ് ന്യൂയോര്‍ക്കിലെ സിയാറ്റലില്‍ ഒരു ഗാരേജില്‍ ബെസോസ് ആമസോണ്‍ കമ്പനി ആരംഭിച്ചത്. ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറായി ആരംഭിച്ച ആമസോണ്‍ ഇന്ന് ലോകമാകെ പടര്‍ന്നു കിടക്കുന്ന സ്ഥാപനമാണ്.