എല്‍ഡിഎഫ് പ്രവേശനം: ജോസ് കെ മാണിക്കെതിരെ സഹോദരീ ഭര്‍ത്താവ്

എല്‍ഡിഎഫ് പ്രവേശനം: ജോസ് കെ മാണിക്കെതിരെ സഹോദരീ ഭര്‍ത്താവ്

കോട്ടയം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ  സഹോദരീ ഭര്‍ത്താവ് എംപി ജോസഫ് രംഗത്ത്. ജോസ് കെ മാണിക്ക് എല്‍ഡിഎഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു. സിപിഎമ്മുമായി സഹകരിക്കുന്നത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. 

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എംപി ജോസഫ് പറഞ്ഞു. ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും. പാലാ സീറ്റില്‍ എന്‍സിപിയും ജോസ് വിഭാഗവും ഉറച്ച് നില്‍ക്കുമ്പോള്‍ പ്രശ്‌ന പരിഹാരമാണ് സിപിഎമ്മിന് മുന്നിലെ കടമ്പ.