കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട്  വീണ്ടും കപില്‍ സിബല്‍

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട്  വീണ്ടും കപില്‍ സിബല്‍

ഡല്‍ഹി; കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവായ കപില്‍ സിബല്‍. സോണിയാ ഗാന്ധിക്ക് പാര്‍ട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോ എന്ന് സംശയമാണെന്നും നേതൃമാറ്റം സംബന്ധിച്ച് തീരുമാനം ഏടുക്കേണ്ടത് നിലവിലെനേതൃത്വം തന്നെയാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

ബിജെപിക്കെതിരെ ക്രിയാത്മക പ്രതിപക്ഷമായി മാറാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

നേരത്തെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടതിനെത്തുടര്‍ന്ന് കപില്‍ സിബല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്നായിരുന്നു വിമര്‍ശനം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു. കോണ്‍ഗ്രസിനെ ഒരു ബദലായി ജനം കാണുന്നതേയില്ലെന്നുമായിരുന്നു കപില്‍ സിബല്‍ പരസ്യമായി പ്രതികരിച്ചത്.