ദുരന്ത മുഖങ്ങളിലെ മാലാഖമാർക്ക് ആദരമായി കേരള ഏൻതം, ഗാനത്തിൻ്റെ വീഡിയോ ലോഞ്ച് മമ്മുട്ടി നിർവ്വഹിച്ചു

 

ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങളുടെ ഘോഷയാത്രയാണ് മലയാളക്കര കഴിഞ്ഞ നാലഞ്ച് വർഷങ്ങൾക്കിടെ കണ്ടത്.തുടർച്ചയായി എത്തിയ രണ്ട് പ്രളയങ്ങൾ. തിരങ്ങളെ ഉഴുതു മറിച്ച ഓഖി കൊടുങ്കാറ്റ്. ആരോഗ്യമേഖലയിൽ പരിഭ്രാന്തി ഉയർത്തിയ നിപ്പാ രോഗ വ്യാപനം. ഒടുവിലിതാ കേരളത്തിൻ്റെ മനസ്ഥൈര്യത്തെ വെല്ലുവിളിച്ചു കൊണ്ട്  മഹാമാരിയും വന്നെത്തിയിരിക്കുന്നു.ദുരന്തങ്ങളിൽ നിന്ന് കേരളക്കരയെ രക്ഷിക്കാൻ കവചമൊരുക്കിയ ഒരു കൂട്ടം നിസ്വാർത്ഥമതികളായ പ്രവർത്തകരുണ്ട് ഇവിടെ. ദുരന്ത മുഖങ്ങളിൽ. കൈ മെയ് മറന്ന് പ്രവർത്തിച്ചവർ.അവരുടെ സേവനങ്ങൾക്ക് ആദരമർപ്പിച്ച് ഒരു ഗാനം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. അപ്പ് വീ ഗോ  എന്ന ഇംഗ്ലീഷ് ഗാനത്തിൻ്റെ വീഡിയെ ലോഞ്ച് മെഗാസ്ററാർ മമ്മുട്ടി നിർവ്വഹിച്ചു.

ദ്രാവിഡ എൻ്റർടെയ്ൻമെൻ്റ്സാണ് നിർമാണം.ജുബിത്ത് നമ്രാടത്ത് എഴുതി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചത്  ഫദൽ നസിർ