മുസ്ലീംലീഗിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ജലീലിന് സംരക്ഷണമൊരുക്കി മുഖ്യമന്ത്രി

മുസ്ലീംലീഗിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ജലീലിന് സംരക്ഷണമൊരുക്കി മുഖ്യമന്ത്രി

മുസ്ലീംലീഗിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ജലീലിന് സംരക്ഷണമൊരുക്കുകയാണ് മുഖ്യമന്ത്രി. ലീഗും ബി.ജെ.പിയും ഒരുമിച്ച് ചേര്‍ന്ന് ജലീലിനെ വേട്ടയാടുന്നുവെന്നാണ് മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടെയും നിലപാട്. അതേസമയം ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന ഇഡി നിലപാട് സര്‍ക്കാരിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

ജലീലിന്‍റെ രാജി ആവശ്യം പൂര്‍ണ്ണമായും തള്ളിക്കളയുന്ന മുഖ്യമന്ത്രി ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ലീഗിനെയും ബി.ജെ.പിയെയുമാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. സി.പി.എമ്മിന്‍റെ ഭാഗമായതില്‍ ലീഗിലുള്ളവര്‍ക്ക് ജലീലിനോട് ഇപ്പോഴും വൈരാഗ്യമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു

ജലീല്‍ യാതൊരു തെറ്റും ചെയ്തില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതേസമയം ആദ്യമൊഴി പരിശോധിച്ച ശേഷം ജലീലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചേക്കും. മറ്റ് പല സംസ്ഥാനങ്ങളിലും ഇഡിയെ ഉപയോഗിച്ച് ബിജെപി രാഷട്രീയ എതിരാളികളെ നേരിട്ടിട്ടുണ്ട്. അതേനില ഇവിടേയും തുടരുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനസെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിലും ഇഡിയുടെ നീക്കങ്ങളിലെ സംശയം സി.പി.എം പ്രകടപ്പിച്ചിരിന്നു. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്.

മുസ്ലീംലീഗിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ജലീലിന് സംരക്ഷണമൊരുക്കി മുഖ്യമന്ത്രി