പ്രതിസന്ധിയിലും തളരാതെ സ്വര്‍ണ വില

പ്രതിസന്ധിയിലും തളരാതെ സ്വര്‍ണ വില

കൊച്ചി: ലോക്‌ഡൌണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ സ്വര്‍ണം. സ്വര്‍ണ വില ഇന്ന് പവന് 400 രൂപ വര്‍ധിച്ചു. ഇതോടെ വില പവന് 34,800 രൂപ ആയി ഉയര്‍ന്നു. ഗ്രാമിന് 4350 രൂപയായി. 34,400 രൂപയായിരുന്നു ഒരു പവന് ഇന്നലത്തെ വില. അതേസമയം സംസ്ഥാനത്ത് ചെറിയ സ്വര്‍ണകടകള്‍ തുറന്നെങ്കിലും വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നത്. സ്വര്‍ണത്തിന്റ ഉയര്‍ന്ന വിലയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഉപഭോക്താക്കളെ അകറ്റുന്നതെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നു.