സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4380 രൂപയാണ് വില. പവന് 35,040 രൂപ. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണം തെരഞ്ഞെടുക്കുന്നതാണ് പ്രധാന കാരണം. ഓണ്‍ലൈന്‍ ട്രേഡിംഗില്‍ സ്വര്‍ണ്ണ വിപണി സജീവമായതും വില ഉയര്‍ത്തി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1750 ഡോളറാണ് നിരക്ക് .

ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ് നിരക്ക് 200 ഡോളര്‍ കൂടിയത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയില്‍ നിന്നാണ് നിരക്ക് 4380 ല്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്ത് വന്നാല്‍ മാത്രമെ സംസ്ഥാനത്ത് സ്വര്‍ണ്ണകടകള്‍ തുറക്കുന്നതില്‍ തീരുമാനം വരു. നിലവില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുക.