പ്രവാസികളെ കൊണ്ടുവരാന്‍ മുന്‍കൈ എടുക്കുന്നില്ലെന്ന വാര്‍ത്ത പച്ചകള്ളം: മുഖ്യമന്ത്രി

പ്രവാസികളെ കൊണ്ടുവരാന്‍ മുന്‍കൈ എടുക്കുന്നില്ലെന്ന വാര്‍ത്ത പച്ചകള്ളം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ കേരളം മുന്‍കയ്യെടുക്കുന്നില്ലെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചനുണയാണ് പ്രചരിപ്പിക്കുന്നത്. നമ്മുടെ നാട്ടുകാര്‍ കേരളത്തിലേയ്ക്ക് വരുന്നതിന് യാതൊരു തടസവുമില്ലെന്ന് പലഘട്ടങ്ങളില്‍ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്.

സംസ്ഥാനത്തിന്റെ പ്രത്യേകമായ അംഗീകാരം ആവശ്യമുണ്ടെങ്കില്‍, അക്കാര്യത്തില്‍ നേരത്തെ തന്നെ അംഗീകാരം നല്‍കാന്‍ തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സന്ദേശങ്ങള്‍ വരുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.

പൊലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.. രാപ്പകൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണം.

അതിനായുള്ള പ്രധാന ചുവടുവെയ്പ്പാണ് മാറ്റം. ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ 2000 ഫെയ്സ് ഷീൽഡുകൾ ലഭ്യമാക്കി.

മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിച്ചു. ശരീരം മൂടുന്ന മഴക്കോട്ട് കഴുകി ഉപയോഗിക്കാവുന്നതാണ്. മഴയിൽ നിന്നും വൈറസിൽ നിന്നും ഒരേപോലെ സംരക്ഷണം ലക്ഷ്യം.

ഗാർഹിക പീഡനം തടയാൻ ജില്ലകളിൽ പ്രത്യേക സെന്ററുകൾ പ്രവർത്തനം തുടങ്ങി. 340 പരാതികൾ ഇതുവരെ ലഭിച്ചു. 254 എണ്ണത്തിൽ കൗൺസിലിങിലൂടെ പരിഹാരം കണ്ടെത്തി.

തീവണ്ടികൾ അപ്രതീക്ഷിതമായി കടന്നുവരാം. മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടായ അപകടങ്ങൾക്ക് സാധ്യതയുണ്ട്. റെയിൽപാളത്തിലൂടെയുള്ള യാത്ര പാടില്ല എന്നും മുഖ്യമന്ത്രി ഉപദേശ രൂപേണ പറഞ്ഞു.