പെരുന്നാളിന് ലോക്ക്ഡൗണില്‍ ഇളവ്; ഇന്നും നാളെയും കടകള്‍ രാത്രി 9 വരെ തുറക്കും.

പെരുന്നാളിന് ലോക്ക്ഡൗണില്‍ ഇളവ്; ഇന്നും നാളെയും കടകള്‍ രാത്രി 9 വരെ തുറക്കും.

തിരുവനന്തപുരം: ഈ ഞായറാഴ്ച പെരുന്നാള്‍ ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടതിന് ശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്.

ഇത് കണക്കിലെടുത്ത് ഇന്നും, മാസപ്പിറവി ഇന്ന് കാണുന്നില്ലെങ്കില്‍ നാളെയും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പത് മണിവരെ തുറക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി