എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ക്രമീകരണങ്ങളായി: പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ റൂം

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ക്രമീകരണങ്ങളായി: പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ റൂം

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നടത്തിപ്പിനായി സജ്ജീകരണങ്ങളായി. സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ട്സ്പോട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെ‍ഴുതുന്നതിന് പ്രത്യേക സജ്ജീകരണങ്ങളായി. അന്യസംസ്ഥാനത്ത് നിന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ ആവശ്യമാണ്. ഹോട്ട്സ്പോട്ടിലെയും ആ‍ഴുകള്‍ നിരീക്ഷണത്തില്‍ ക‍ഴിയുന്നവരുടെയും വീട്ടിലെ കുട്ടികള്‍ക്ക് പ്രത്യാക ഇരിപ്പിടമായിരിക്കും.

പരീക്ഷാ പേപ്പര്‍ 7 ദിവസം സ്കൂളുകളില്‍ തന്നെ സൂക്ഷിക്കും. സ്കൂളുകള്‍ ഫയര്‍ഫോ‍ഴ്സിന്‍റെ സഹായത്തോടെ അണുവിമുക്തമാക്കും. അധ്യാപകർ ഗ്ലൗസ് ധരിക്കും.പരീക്ഷ ക‍ഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ കുളിച്ച് ശുചിയായ ശേഷം മാത്രമെ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു. സ്കൂളുകളിലേക്ക് 5000 ഐആര്‍ തെര്‍മോ മീറ്റര്‍ വാങ്ങും.സോപ്പുകളും സാനിറ്റൈസറുകളും സ്കൂളുകളില്‍ ഉറപ്പുവരുത്തും.

വിദ്യര്‍ത്ഥികള്‍ക്കുള്ള മാസ്കുകള്‍ എന്‍എസ്എസ് മുഖാന്തിരം വിതരണം ചെയ്യും. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികൾ അപേക്ഷിച്ചു. ഇവർക്കാവശ്യമായ ചോദ്യപേപ്പർ ഈ വിദ്യാലയങ്ങളിൽ എത്തിക്കും.ഗർഫിലെയും ലക്ഷദ്വീപിലെയും വിദ്യാലയങ്ങളിൽ പരീക്ഷ നടത്തിപ്പിന് ക്രമീകരണം ഏർപ്പെടുത്തി. മുഴുവൻ കുട്ടികൾക്കും പരീക്ഷ എഴുതാനും ഉപരി പഠനത്തിന് സൗകര്യപ്പെടുത്താനും അവസരം ഒരുക്കും. പരീക്ഷ എഴുതാൻ പറ്റാത്ത വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട. ഉപരിപഠന അവസരം നഷ്ടപ്പെടാത്ത വിധം റെഗുലർ പരീക്ഷ സേ പരീക്ഷയ്ക്ക് ഒപ്പം നടത്തും.

ലോക്ക് ഡൗണിന് ശേഷം കോളേജുകൾ തുറക്കാനാവശ്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി. ജൂൺ ഒന്നിന് കോളേജുകൾ തുറക്കാനാണ് നിർദ്ദേശം. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ലഭ്യമല്ലാത്തവർക്ക് ക്ലാസിന് പ്രിൻസിപ്പൾമാർക്ക് സൗകര്യം ഒരുക്കിസ്കുളുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പൊലീസ് എന്നിവരുടെ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്നും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സംസ്ഥാനതലത്തില്‍ വാര്‍ റൂമുകള്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.