മലയാളിക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടക്കില്ല, ചികിത്സയും പരിചരണവും നല്‍കുമെന്നും മുഖ്യമന്ത്രി

മലയാളിക്ക്  മുന്നിൽ വാതിലുകൾ കൊട്ടിയടക്കില്ല, ചികിത്സയും പരിചരണവും നല്‍കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ലെന്നും എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിരോധ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇനിയും വരും. ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ല. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് പരിഭ്രമിച്ച് നിസ്സഹായവസ്ഥ പ്രകടിപ്പിക്കാനും തയ്യാറല്ല.

യാത്രക്കാരിൽ അത്യാസന്ന നിലയിലുള്ള രോഗികളും ഉണ്ടാകും. കൂടുതല്‍ പേരെ ആശുപത്രിയില്‍ കിടത്തേണ്ടി വന്നേക്കും. ഇതൊക്കെ സാധ്യമാകുന്ന രീതിയില്‍ വെന്റിലേറ്റടക്കം തയ്യാറാക്കി. ഇത്തരം ഇടപെടലിന് ഇനി മുന്‍തൂക്കം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.