രോഗലക്ഷണമില്ലാത്ത അതിഥി തൊഴിലാളികളായ കോവിഡ് രോഗികള്‍ക്ക് ജോലി ചെയ്യാം;സംസ്ഥാന സര്‍ക്കാര്‍

രോഗലക്ഷണമില്ലാത്ത അതിഥി തൊഴിലാളികളായ കോവിഡ് രോഗികള്‍ക്ക് ജോലി ചെയ്യാം;സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: രോഗലക്ഷണമില്ലാത്ത അതിഥി തൊഴിലാളികളായ കോവിഡ് രോഗികള്‍ക്ക് ജോലി ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.  ജോലിയും താമസവും മറ്റുള്ളവർക്ക് ഒപ്പം ആകരുതെന്ന നിബന്ധനയുണ്ട്. സിഎഫ്‍എൽറ്റിസിക്ക് സമാനമായ താമസ സൗകര്യം കരാറുകാരന്‍ അതിഥി തൊഴിലാളികള്‍ക്ക് ഒരുക്കണം. ക്വാറന്‍റീന്‍, പ്രോട്ടോക്കോൾ എന്നിവ കാരണം വിദഗ്ധ തൊഴിലാലികളെ ആവശ്യമുള്ള മേഖലയിൽ തടസം നേരിടുന്നത്  ചൂണ്ടിക്കാട്ടിയാണ് ഇളവ്. വിദഗ്‍ധ, അവശ്യ വിഭാഗത്തിൽ ഉള്ള അതിഥി തൊഴിലാളികൾക്കായിരിക്കും ഇളവ്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ്  വീണ്ടും രോഗം വരാമെന്ന പഠനം പുറത്തുവരുന്നത്. ദില്ലിയില്‍ സിഎസ്ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിലാണ് നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നു മാസത്തിനിടെ രണ്ടാമതും രോഗബാധയുണ്ടായെന്ന് കണ്ടെത്തിയത്.