“ഞാൻ ഗന്ധർവ്വൻ,”എന്നാൽ പത്മരാജനല്ല, പ്രേക്ഷകരെ അമ്പരപ്പിച്ച് സിജു വിത്സൺ

“ഞാൻ ഗന്ധർവ്വൻ,”എന്നാൽ പത്മരാജനല്ല, പ്രേക്ഷകരെ അമ്പരപ്പിച്ച്  സിജു വിത്സൺ

യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ നടൻ സിജു വിത്സൺ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. ലോക്ക്ഡൗൺകാല താടിയിലുള്ള സിജുവിന്റെ ചിത്രത്തിന് സംവിധായകൻ പത്മരാജനുമായുള്ള സാമ്യമാണ് ചിത്രത്തെ വൈറലാക്കുന്നത്. “ഞാൻ ഗന്ധർവ്വൻ,” എന്ന ക്യാപ്ഷനോടെയാണ് സിജു ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ സിജുവിന് പത്മരാജനുമായുള്ള സാമ്യമാണ് ചിത്രം കണ്ടവരെല്ലാം ചൂണ്ടികാട്ടുന്നത്.

 

നടൻമാരായ സഞ്ജു ശിവറാം, അശ്വിൻ കുമാർ തുടങ്ങി നിരവധി പേരാണ് കമന്റുകളിൽ ഇക്കാര്യം എടുത്തുപറയുന്നത്.ശരിക്കും പപ്പേട്ടനെ പോലെയുണ്ടെന്നും പത്മരാജന്‍ റീലോഡഡ് എന്നുമാണ് ചിലരുടെ കമന്‍റ്. ഒറ്റ നോട്ടത്തില്‍ പത്മരാജനെന്നേ ആരും പറയൂ എന്നും പത്മരാജന്‍റെ അപൂര്‍വ്വ ചിത്രമായിരിക്കുമെന്നാണ് കരുതിയെന്നുമാണ് മറ്റ് കമന്‍റുകള്‍.
മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ സിനിമയിലെത്തിയ നടനാണ് സിജു വില്‍സണ്‍. പ്രേമത്തിലെ ജോജോ എന്ന കഥാപാത്രമാണ് സിജുവിനെ ശ്രദ്ധേയനാക്കിയത്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ നായകനായും സിജു തിളങ്ങി. ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, ഇന്നു മുതല്‍, വരയന്‍ എന്നിവയാണ് സിജുവിന്‍റെ പുതിയ ചിത്രങ്ങള്‍.