കൊവിഷീൽഡ് വാക്സിൻ; ആദ്യഡോസുമായിന്‍റെ വിമാനം കൊച്ചിയിലെത്തി

കൊവിഷീൽഡ് വാക്സിൻ; ആദ്യഡോസുമായിന്‍റെ വിമാനം കൊച്ചിയിലെത്തി

കൊച്ചി: കേരളത്തിലേക്കുള്ള കൊവിഷീൽഡ് വാക്സിന്‍റെ ആദ്യഡോസുമായി വിമാനം കൊച്ചിയിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവലത്തിലെത്തിയതിൽ 15 പെട്ടി വാക്സിൻ എറണാകുളം ജില്ലയിലേക്കുള്ളതാണ്. 10 പെട്ടി വാക്സിൻ റോഡ് മാർഗ്ഗം കോഴിക്കോടേയ്ക്കും എത്തിക്കും. കൊറോണ വൈറസ് വാക്സിന്‍റെ 1.8 ലക്ഷം ഡോസ് തിരുവനന്തപുരത്തും 1.34 ലക്ഷം ഡോസ് എറണാകുളത്തും എത്തിക്കും. ശീതീകരിച്ച പ്രത്യേക വാഹനങ്ങളിലായാണ് വാക്സിൻ സംഭരണങ്ങളിലേക്ക് മാറ്റുക.

എറണാകുളം ജില്ലയിൽ നിന്ന് ഉച്ചയോടെ മറ്റ് ജില്ലകളിലേക്ക് വാക്സിൻ കൊണ്ടുപോകുകയും. 1,33500 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഇപ്പോൾ വിതരണത്തിന് വേണ്ടി കൊച്ചിയിലേക്ക് എത്തിച്ചിട്ടുള്ളത്. രണ്ടാമത്തെ ബാച്ച് കൊവിഡ് വാക്സിനുമായി രണ്ടാമത്തെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങും.