മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യയുള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നു. എന്നാല്‍, മരണം സംഭവിച്ച ശേഷവും ഇയാളുടെ കോവിഡ് പരിശോധന നടത്തിയിരുന്നില്ല.