രണ്ട് വിദേശ ചരക്ക് കപ്പലുകള്‍ അടുക്കുന്നു; ആശങ്കയോടെ നാട്ടുകാര്‍

രണ്ട് വിദേശ ചരക്ക് കപ്പലുകള്‍ അടുക്കുന്നു; ആശങ്കയോടെ നാട്ടുകാര്‍

കണ്ണൂര്‍: കോവിഡ് വൈറസ് വ്യാപന ഭീതിക്കിടെ കണ്ണൂര്‍ അഴീക്കലിലേക്ക് രണ്ട് വിദേശ ചരക്ക് കപ്പലുകള്‍ അടുക്കുന്നു. നാട്ടുകാര്‍ക്ക് വലിയ ആശങ്കയാണ് ഇതേക്കുറിച്ച് ഉയര്‍ന്നിരിക്കുന്നത്. അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍ പൊളി ശാലയിലേക്കാണ് കപ്പലുകള്‍ എത്തിയത്. ഈ കപ്പലില്‍ മാലിദ്വീപില്‍ നിന്നുള്ളവരും ഉണ്ടെന്നതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണം. ഇതോടെ കപ്പല്‍ പൊളി ശാലയിലേക്ക് രണ്ട് കപ്പലുകളും അടുപ്പിക്കരുതെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

കോവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍ അടക്കമുള്ള മറ്റ് ചില ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ പത്ത് പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.