സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുളള അധിക്ഷേപങ്ങള്‍: കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുന്നു

സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുളള അധിക്ഷേപങ്ങള്‍: കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുന്നു

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുളള അധിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ത്രീകള്‍ക്കെതിരായി മോശം പരാമാര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. 

ഗുരുതര പരാതി നല്‍കിയിട്ടും ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തി പൊലീസ് കേസെടുത്തത്. പിന്നീടാണ് ഐടി ആക്ടിലെ 67, 67 (മ) എന്നീ വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുളള  അധിക്ഷേപങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.