ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത;മുഖ്യമന്ത്രി പിണറായി വിജയന്‍

ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത;മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നര മാസത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ അന്തസത്തക്ക് നിരക്കാത്തതാണന്നും തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുമായി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാണ് യോഗം നടക്കുന്നത്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവയ്ക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

കോവിഡ് സാഹചര്യവും അധിക സാമ്പത്തിക ബാധ്യതയുെ കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്നാണ് സർക്കാറിന്‍റെ പക്ഷം. ഇക്കാര്യത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി പിന്തുണ നേടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. ബി.ജെ.പി ഒഴികെയുള്ള കക്ഷികൾ ഇതിനോട് യോജിച്ചുവെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ സമവായമുണ്ടായാൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും.