കെ എഫ് സി ആക്രമണം , രൂപേഷിനും ഷൈനക്കുമെതിരായ യുഎപിഎ കോടതി റദ്ദാക്കി

കെ എഫ് സി ആക്രമണം , രൂപേഷിനും ഷൈനക്കുമെതിരായ യുഎപിഎ കോടതി റദ്ദാക്കി

തൃശൂര്‍: പാലക്കാട് കെ.എഫ്.സി, മക്ഡൊണാള്‍ഡ് എന്നി ബഹുരാഷ്ട്ര കുത്തകകളുടെ  ശാഖകള്‍ ആക്രമിച്ച സംഭവത്തില്‍ മാവോവാദി നേതാവ് രൂപേഷും ഭാര്യ ഷൈനയും ഉള്‍പ്പെടെയുള്ളവര്‍ക്കെതി​രെ ചുമത്തിയ യു.എ.പി.എ കേസ്   പാലക്കാട് സെഷന്‍സ് കോടതി റദ്ദാക്കി.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രൂപേഷ്​, ജാമ്യത്തിലിറങ്ങിയ ഭാര്യ ഷൈന, കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അരുണ്‍, തൃക്കരിപ്പൂര്‍ സ്വദേശി ശ്രീകാന്ത്, കെ.വി. ജോസ്, അഷ്റഫ്, രാമന്‍, അനൂപ് മാത്യു ജോര്‍ജ്, മൊയ്​തീന്‍, ഇസ്​മായില്‍ എന്നിവര്‍ക്കെ​​തിരെയാണ് യു.എ.പി.എ ചുമത്തിയിരുന്നത്. എല്ലാവരുടെ പേരിലും ചുമത്തിയിരുന്ന രാജ്യദ്രോഹക്കുറ്റവും കോടതി റദ്ദാക്കി.

2014 ഡിസംബര്‍ 22നായിരുന്നു കേസിനാസ്​പദമായ സംഭവം. പാലക്കാട് ചന്ദ്രനഗറിലെ ബഹുരാഷ്​ട്ര ഭക്ഷ്യ കന്വനികളായ കെ.എഫ്.സി.യുടെയും മക്ഡൊണാള്‍ഡിന്‍റെയും ശാഖകള്‍ ആക്രമിക്കപ്പെട്ടു.. സാമ്രാജ്യത്വ കുത്തകകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന വിലയിരുത്തലില്‍ രൂപേഷിനെയും ഷൈനയെയുമെല്ലാം കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. ഇരുപതോളം കേസുകളിലാണ് രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നത്. ചില കേസുകളില്‍ കൂടി ഇനിയും യു.എ.പി.എ ഉണ്ട്.​