ഇപ്പോ ഇതു മതി ! കെഎഫ്‌സി 64 കൊല്ലമായി ഉപയോഗിക്കുന്ന പരസ്യവാചകം ഉപേക്ഷിച്ചു

ഇപ്പോ ഇതു മതി ! കെഎഫ്‌സി 64 കൊല്ലമായി ഉപയോഗിക്കുന്ന പരസ്യവാചകം ഉപേക്ഷിച്ചു

ഡബ്ലിന്‍: 64 കൊല്ലമായി കെ.എഫ്.സിയുടെ മുഖമുദ്രയായിരുന്ന 'ഫിംഗര്‍ ലിക്കിങ് ഗുഡ്' എന്ന പരസ്യവാചകം കെഎഫ്‌സി ഉപേക്ഷിച്ചു.  കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കി. 

നിലവിലെ സാഹചര്യത്തിന് ഒട്ടും യോജിക്കാത്ത പരസ്യവാചകമാണ് കമ്പനിയുടേതെന്ന് ബോധ്യമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായ കാതറിന്‍ റ്റാന്‍ ഗില്ലെപ്‌സി അറിയിച്ചു. 

വൈറസിനെ ചെറുക്കാന്‍ കൈകള്‍ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കരുതെന്ന് രോഗ നിയന്ത്രണ, പ്രതിരോധ സ്ഥാപനങ്ങള്‍ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു പരസ്യവാചകം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്ന് കമ്പനി അറിയിച്ചു.

 

ഉചിതമായ സമയത്ത് പരസ്യവാചകം തിരികെ കൊണ്ടുവരുന്നതാണെന്നും കമ്പനി വ്യക്തമാക്കി. ഫിംഗര്‍ ലിക്കിങ് എന്ന വാചകഭാഗം അവ്യക്തമാക്കി കെഎഫ്‌സിയുടെ പരസ്യവീഡിയോയും യൂട്യൂബില്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.