റംസിയയുടെ ആത്മഹത്യ , സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയിൽ

റംസിയയുടെ ആത്മഹത്യ , സീരിയല്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയിൽ

കൊല്ലം-  കൊട്ടിയം സ്വദേശിനിയായ  റംസി   ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്

 

 

റംസിയുമായുള്ള വിവാഹത്തിന് മുന്നോടിയായി വളയിടല്‍ ചടങ്ങുകള്‍ അടക്കം നടത്തിയശേഷമായിരുന്നു കാമുകന്‍ ഹാരിസും കുടുംബവും വിവാഹത്തില്‍ നിന്നും പിന്‍മാറിയത്.മലയാളം സീരിയല്‍ താരമായ ലക്ഷ്മി തൻ്റെ കുട്ടിയെ നോക്കാനുള്‍പ്പെടെ സീരിയല്‍ സെറ്റുകളില്‍ റംസിയെ കൊണ്ടുപോയിരുന്നു, കാമുകന്‍ ഹാരിസിൻ്റെ ജ്യേഷ്ഠൻ്റെ ഭാര്യയാണ് ലക്ഷ്മി.

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിൽ മനംനൊന്ത് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം  ആരോപണമുന്നയിച്ചിരുന്നു. പ്രധാന പ്രതിയായ ഹാരീസ് മുഹമ്മദിൽ അന്വേഷണം ഒതുക്കാനാണ് ശ്രമം. മരണം നടന്ന് പത്തു ദിവസം കഴിഞ്ഞിട്ടും ആരോപണ വിധേയരിൽ ഒരാളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തത്. പ്രതിസ്ഥാനത്തുള്ള സീരിയൽതാരം ലക്ഷ്മി പ്രമോദിനെ ഒരിക്കൽ മാത്രമാണ് വിളിപ്പിച്ചത്.

ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനാണ് ശ്രമം. നടി ഒളിവിൽ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. തെളിവുകൾ ശേഖരിക്കുന്നുവെന്ന പതിവ് പല്ലവി പൊലീസ് ആവർത്തിക്കുകയാണ്. മകൾക്ക് നീതി കിട്ടും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും റംസിയുടെ പിതാവ് റഹീം  പറഞ്ഞു.