സീരിയലുകള്‍ക്ക് നേരെ കൊവിഡ് ആക്രമണം

സീരിയലുകള്‍ക്ക് നേരെ കൊവിഡ് ആക്രമണം

മലയാളം ടെലിവിഷന്‍ സീരിയലുകള്‍ക്ക് കൊവിഡ്. മലയാളികളുടെ സന്ധ്യകള്‍ക്ക് വിളക്ക് തെളിച്ചിരുന്ന സീരിയലുകളില്‍ ചിലതെങ്കിലും പ്രേക്ഷകരില്‍ നിന്നകലും.  സംസ്ഥാനത്ത് മൂന്നു സീരിയല്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രധാന അഭിനേതാക്കളടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്.
 ചാക്കോയും മേരിയും സീരിയല്‍ ലൊക്കേഷനിലെ 25 പേര്‍ക്കും  കൂടത്തായി സീരിയലിലെ ഒരാള്‍ക്കും  ഞാനും നീയും ലൊക്കേഷനിലെ 16 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇത്രയുമധികം പേര്‍ക്ക് രോഗം ബാധിച്ചതോടെ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ സമയത്ത് സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഇളവുകള്‍ പ്രഖ്യാപിച്ച സമയത്താണ് സംസ്ഥാനത്തെ സീരിയല്‍ ഷൂട്ടുകള്‍ പുനരാരംഭിച്ചത്. സ്റ്റുഡിയോകളിലെ ഷൂട്ടുകള്‍ക്കും ഇന്‍ഡോര്‍ ഷൂട്ടുകള്‍ക്കുമായിരുന്നു അനുമതി.ലോക്ക്ഡൗണ്‍ കാലത്ത് സീരിയല്‍ രംഗം കനത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. തുടര്‍ന്നാണ് ഷൂട്ടിന് അനുമതി നല്‍കിയത്. കനത്തനിയന്ത്രണങ്ങളോടെയായിരുന്നു ഷൂട്ടിംഗിന് അനുമതി നല്‍കിയിരുന്നത്.