ക്യാപിറ്റോൾ കലാപത്തിന്റെ നേതാവ് പിടിയിൽ

ക്യാപിറ്റോൾ കലാപത്തിന്റെ നേതാവ് പിടിയിൽ

വാഷിംങ് ടൺ;  അമേരിക്കയിൽ നടന്ന ക്യാപിറ്റോൾ കലാപത്തിന്റെ മുഖ്യ നേതാവ് പിടിയിൽ. വംശീയവാദിയായ ജേക്ക് ഏഞ്ജലി എന്നയാളാണ് പിടിക്കപ്പെട്ടത്.  മുഖത്ത് ചായം തേച്ച് കൊമ്പ് വച്ച് മേൽവസ്ത്ര മില്ലാതെ സനറ്റ് ചേമ്പറിൽ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇയാൾ. ക്യൂ അനോൺ ഷാമൻ എന്നാണ് ജേക്ക്  സ്വയം വിശേഷിപ്പിക്കുന്നത് .

. കയ്യിൽ ആറടി നീളമുള്ള കുന്തവും അതിന്റെ തലക്കൽ അമേരിക്കൽ പതാകയും കെട്ടിവച്ചാണ് ഇയാളടക്കമുള്ള സംഘം കാപിറ്റോൾ ബിൽഡിം​ഗിലേക്ക് അതിക്രമിച്ച് കയറിയത്. ക്യു അനോൺ എന്ന ഗൂഢാലോചന അടിസ്ഥാന രഹിത സിദ്ധാന്തത്തിൽ വിശ്വസിക്കുന്നയാളാണ് ഇയാൾ.ജേക്കബ് ആൻ്റണി ചാൻസ്‍ലി എന്നാണ് ജേക്കിന്റെ മുഴുവൻ പേര്.

അത്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ എഫ്ബിഐ പൊതുജനങ്ങളുടെ സഹായം  തേടിയിരുന്നു. അതുവഴിയാണ് ജേക്കിനെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന അക്രമകാരിയായ മറ്റൊരാളെയും പിടികൂടിയിരുന്നു.