67 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വനിതയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ആമേരിക്ക

67 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വനിതയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ആമേരിക്ക

വാഷിംഗ്ടണ്‍: 67 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ഒരു വനിതയുടെ വധശിക്ഷ നിശ്ചയിച്ചു. ലിസ മോണ്ട്‌ഗോമറിയെന്ന സ്ത്രീയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഗര്‍ഭിണിയായ ബോബി ജോ സ്റ്റിര്‍നറ്റ് എന്ന യുവതിയെ കൊലപെടുത്തി, അവരുടെ കുഞ്ഞിനെ പുറത്തെടുത്ത് സ്വന്തം കുഞ്ഞാണ് എന്ന് അവകാശമുന്നയിച്ചു എന്നതാണ് മോണ്ട്‌ഗോമറിക്കെതിരായ കുറ്റം. 2004ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആസൂത്രിത കൊലപാതകം, ക്രൂരതയുടെ വ്യാപ്തി എന്നിവ കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. 2020 ഡിസംബര്‍ എട്ടിനാണ് ഇവരുടെ ശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. മോണ്ട്‌ഗോമറിക്ക് മാരക വിഷം കുത്തിവെച്ച് ശിക്ഷ നടപ്പാക്കാനാണ് തീരുമാനം. അമേരിക്കന്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

1953 ഡിസംബര്‍ 18 ഇനാണ് ഇതിന് മുന്‍പ് ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കിയത്. ബോണി ബ്രൗണ്‍ ഹെഡി ആയിരുന്നു അത്. തട്ടിക്കൊണ്ട് പോകുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ആയിരുന്നു അന്ന് അവര്‍ ചെയ്തത്. അവരെ മിസോറിയിലെ ഗാസ് ചേംബറില്‍ ആയിരുന്നു ശിക്ഷയ്ക്ക് വിധേയയാക്കിയത്.